Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Collapsed

Palakkad

റോ​ഡ് ഇ​ടി​ഞ്ഞു​വീ​ണ് ഒ​രു​വ​ർ​ഷ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നു പ​രാ​തി

മ​ല​മ്പു​ഴ: ചെ​റാ​ട് റോ​ഡ​രി​ക് ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ​അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നു പ​രാ​തി. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും പോ​കു​മ്പോ​ൾ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ‍​ഞ്ഞു. എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തും രാ​ത്രി​സ​ഞ്ചാ​ര​ത്തി​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

ര​യ​റോം-​പ​ര​പ്പ-​കാ​ർ​ത്തി​ക​പു​രം റോ​ഡ് ത​ക​ർ​ന്നു ത​ന്നെ

ആ​ല​ക്കോ​ട്: റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം യാ​ത്ര ദു​രി​തം നേ​രി​ടു​ന്ന ര​യ​റോം-​പ​ര​പ്പ-​കാ​ർ​ത്തി​ക​പു​രം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​രാ​റു​കാ​ര​ൻ മെ​റ്റ​ൽ, ടാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​റ​ക്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പ​ര​പ്പ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ സ്ഥ​ല​ത്താ​ണ് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി ഇ​ട്ടി​രി​ക്കു​ന്ന​ത്.

പ​ണി ആ​രം​ഭി​ക്കാ​ത്ത​തെ​ന്തെ​ന്ന നാ​ട്ടു​കാ​രു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ക​രാ​റു​കാ​ര​നി​ൽ നി​ന്നു​ണ്ടാ​കു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. എ​ട്ടു കി​ലോ​മീ​റ്റ​റു​ള്ള റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​വും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും​കു​ഴി​യു​മാ​യ നി​ല​യി​ലാ​ണ്. മ​ഴ​യ​ത്ത് റോ​ഡി​ലെ കു​ഴി​ക​ളി​ൽ ചെ​ളി​വെ​ള്ളം നി​റ​യു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്.

11 വ​ർ​ഷം മു​ന്പാ​ണ് ഒ​ടു​വി​ൽ ഈ ​റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. പി​ന്നീ​ട് കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ട്ടി​ല്ല.

District News

ന​ടു​വൊ​ടി​ഞ്ഞ് യാ​ത്ര​ക്കാ​ർ; ഏറ്റുമാനൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് തകർന്നു

ഏ​റ്റു​മാ​നൂ​ർ: ത​ക​ർ​ന്ന​ടി​ഞ്ഞ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ റോ​ഡി​ൽ ന​ടു​വൊ​ടി​ഞ്ഞ് യാ​ത്ര​ക്കാ​ർ. മ​ന​യ്ക്ക​പ്പാ​ട​ത്തു​നി​ന്ന് ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും പ​രി​ഹാ​ര​മി​ല്ല.


റോ​ഡ് നി​റ​യെ കു​ഴി​ക​ളാ​ണ്. കു​ഴി​ക​ളു​ടെ വ്യാ​പ്തി അ​നു​ദി​ന​മെ​ന്നോ​ണം വ​ർ​ധി​ച്ചു​വ​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യു​മു​ള്ള യാ​ത്ര ദു​ഃസ​ഹ​മാ​ണ്. മ​ഴപെ​യ്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ കു​ഴി​ക​ളു​ടെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കാ​നാ​കാ​തെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടും.


ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. കു​ഴി​ക​ളി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു. ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ കോ​ട്ട​മു​റി​യി​ലെ​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ.


അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച ഡി​ആ​ർ​എ​മ്മും സം​ഘ​വും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട​താ​ണ്. റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.


പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഓ​ട്ടോ-ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പ്രാ​ദേ​ശി​ക ജ​ന​കീ​യ വി​ക​സ​നസ​മി​തി​ക​ളും പ​ല​ത​വ​ണ പ​രാ​തി​പ്പെ​ടു​ക​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​രി​ക​യും ചെ​യ്തി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ല.

Latest News

Corehub Up